ന്യൂഡല്‍ഹി: കൊറോണ വെെറസ് പടരുന്ന ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ രണ്ടാം വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചു. വിദ്യാര്‍ത്ഥികളടക്കം മുന്നൂറോളം പേരാണ് എയര്‍ ഇന്ത്യയുടെ വിമാനത്തിലുള്ളത്.
ഇവര്‍ രാവിലെ ഡല്‍ഹിയില്‍ എത്തിച്ചേരും. മലയാളി വിദ്യാര്‍ത്ഥികളും വിമാനത്തിലുണ്ട്. കഴിഞ്ഞ ദിവസം 324 പേരെ തിരികെ എത്തിച്ചിരുന്നു.
മടങ്ങിയെത്തിയവരെ മനേസറിലെ സൈനിക ക്യാമ്ബിലും കുടുംബങ്ങളെ ഐ.ടി.ബി.പി ക്യാമ്ബിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം ഇന്ന് എത്തുന്ന സംഘത്തെയും ഈ രണ്ടു കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഇവരെ നാട്ടിലേക്ക് തിരികെ അയക്കൂ.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon