കോയമ്പത്തൂർ: 19 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിനു കാരണം ലോറി ഡ്രൈവർ ഉറങ്ങിയാതാകാമെന്ന് പ്രാഥനമിക നിഗമനം. ടയര്‍ പൊട്ടി നിയന്ത്രണം വിട്ടാണ് ലോറി ചരിഞ്ഞ് ബസില്‍ ഇടിച്ചത്. ലോറി മീഡിയനിലൂടെ 50 മീറ്ററോളം ഓടിയെന്ന് ആര്‍.ടി.ഒ. അറിയിച്ചു. പുലര്‍ച്ചെ മൂന്നേകാലിനാണ് ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുവന്ന ബസില്‍ കൊച്ചിയില്‍ നിന്ന് സേലത്തേക്ക് ടൈലുമായി പോയ ലോറി ഇടിച്ചുകയറിയത്. നിയന്ത്രണം വിട്ട് ഡിവൈഡര്‍ തകര്‍ത്ത ലോറി മറുഭാഗത്തുകൂടി പോയ ബസിന്റെ വലതുവശം തകര്‍ത്തു. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 19 പേര്‍ക്ക് ദാരുണമരണം. ബസ് നാമാവശേഷമായി.
പരുക്കേറ്റവരെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലും സര്‍ക്കാര്‍ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മൃതദേഹങ്ങളില്‍ നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകളില്‍ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രിമാരായ എ.കെ.ശശീന്ദ്രനും വി.എസ്.സുനില്‍കുമാറും തിരുപ്പൂരിലെത്തി. പരുക്കേറ്റവരുടെ ചികില്‍സാചെലവ് ഏറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കാനുള്ള നടപടി തുടങ്ങിയെന്ന് അവിനാശിയിലെത്തിയ മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. അപകടകാരണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ആര്‍ടിസി എംടിയോട് ആവശ്യപ്പെട്ടതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പരുക്കേറ്റവരുടെ ചികില്‍സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പാലക്കാട് എം.പി. വികെ ശ്രീകണ്ഠന്‍ അപകട സ്ഥലം സന്ദര്‍ശിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon