ന്യൂഡൽഹി: ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പ് കൂടി മുന്നില്‍ക്കണ്ടുള്ള ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഡൽഹിയില്‍ ആദായ നികുതി സ്ലാബില്‍ വരുത്തിയ പരിഷ്ക്കാരം അനുകൂലമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഡൽഹിക്കാര്‍ക്ക് നിരാശയുണ്ടാക്കുന്ന ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രതികരിച്ചു.
മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടായതിന് പിന്നാലെ നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ചമാത്രം ബാക്കി നില്‍ക്കെയാണ് ഇത്തവണ കേന്ദ്രബജറ്റ് എത്തിയത്. ഡൽഹി എടുത്ത് പറഞ്ഞ് വലിയ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ ഒന്നുമില്ലെങ്കിലും പലതും ഡൽഹി തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളത് തന്നെയാണ്. ഡൽഹി തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാവിഷയമായ വായുമലിനീകരണം ലഘൂകരിക്കാനുള്ള പദ്ധതി ഇത്തവണത്തെ ബജറ്റിലുണ്ട്. 4400 കോടി രൂപയാണ് കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് വായുഗുണനിലവാരം കൂട്ടാനുള്ള പദ്ധതിക്കായി നീക്കി വെച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon