തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പ് കേന്ദ്രമായി മാറിയെന്നും ചെയർമാനും ജീവനക്കാരും അടങ്ങുന്ന സംഘമാണ് വലിയ അഴിമതിക്ക് പിന്നിലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെഎഎസ് പരീക്ഷയിലും സംസ്ഥാന സർക്കാർ ഇടപെട്ട് സുതാര്യത നഷ്ടപ്പെടുത്തി. സംസ്ഥാന സിവിൽ സർവീസിൽ സ്വന്തക്കാരെ തിരുകി കയറ്റാൻ ശ്രമം നടക്കുന്നുവെന്ന് സംശയിക്കണമെന്നും, ചോദ്യങ്ങൾ ചോർത്തി നൽകാൻ ശ്രമമുണ്ടായെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. പിഎസ്‌സി ചെയർമാനേയും അംഗങ്ങളേയും മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർക്ക് പിഎസ്സി കോച്ചിംഗ് സെന്ററുകളുടെ നടത്തിപ്പിൽ ബന്ധമുണ്ടെന്ന ആരോപണത്തിൽ കൂടുതൽ സ്ഥാപനങ്ങളിൽ വിജിലൻസ് റെയ്ഡ് നടത്തുമെന്ന് കഴിഞ്ഞ ദിവസം ചെയർമാൻ എംകെ സക്കീർ പറഞ്ഞിരുന്നു. നേരത്തെ നടത്തിയ പരിശോധനയിൽ സർക്കാർ ഉദ്യോഗസ്ഥൻ ക്ലാസെടുക്കുന്നതായി കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ വിവരങ്ങൾ വകുപ്പ് മേധാവികൾക്ക് കൈമാറാനാണ് തീരുമാനം.
പിഎസ്‌സിയുടെ ചോദ്യപേപ്പർ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ ജോലി ചെയ്യുന്നവരുമായി തിരുവനന്തപുരത്തെ ചില കോച്ചിംഗ് സെന്ററുകൾക്ക് ബന്ധമുണ്ടെന്ന ഉദ്യോഗാർത്ഥികളുടെ പരാതിയിലാണ് വിജിലൻസ് അന്വേഷണത്തിന് പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിട്ടത്. പിഎസ്സി സെക്രട്ടറിക്ക് നൽകിയ പരാതി പൊതു ഭരണ വകുപ്പിന് കൈമാറുകയായിരുന്നു.
ലക്ഷ്യ, വീറ്റ എന്നീ രണ്ട് കോച്ചിംഗ് സെന്ററുകളുടെ നടത്തിപ്പിൽ പൊതു ഭരണ വകുപ്പിലെ ഷിബു കെ നായർ, രഞ്ജൻ നായർ എന്നിവർക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. അന്വേഷണം ആരംഭിച്ച വിജിലൻസ് ഈ രണ്ട് സ്ഥാപനങ്ങളിലും മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ ചട്ടലംഘനം നടന്നതിന്റെ പ്രാഥമിക തെളിവുകൾ വിജിലൻസിന് ലഭിച്ചു. വീറ്റോയിൽ ക്ളാസെടുക്കുകയായിരുന്ന അഗ്‌നിശമനസേനാ ഉദ്യോഗസ്ഥൻ സുമേഷിൽ നിന്ന് വിജിലൻസ് വിവരങ്ങൾ ശേഖരിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon