ads

banner

Monday, 10 February 2020

author photo

ലോസാഞ്ചലസ്: 92മത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപന ചടങ്ങിന് തുടക്കമായി. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ബോങ് ജൂണ്‍ ഹോ സംവിധാനം ചെയ്ത ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റ് സ്വന്തമാക്കി. ആദ്യമായാണ് ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ഓസ്കര്‍ നേടുന്നത്. മികച്ച തിരക്കഥയ്ക്കുള്ള ഓസ്കറും പാരസൈറ്റിനാണ്. ബോന്‍ ജൂന്‍ ഹോ, ഹാന്‍ ജിന്‍ വോന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ബോങ് ജൂ ഹോയും ഹാന്‍ ജിന്‍ വോണും ചേര്‍ന്ന് പുരസ്‍കാരം ഏറ്റുവാങ്ങി. തായ്‍ക വൈറ്റിറ്റി തിരക്കഥയെഴുതിയ ജോ ജോ റാബിറ്റിനാണ് മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള പുരസ്‍കാരം.

മികച്ച സഹനടനുളള പുരസ്‌കാരം ബ്രാഡ് പിറ്റ് നേടി. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മാര്യേജ് സ്റ്റോറിയിലെ അഭിനയത്തിന് ലോറ ഡേണിനെ മികച്ച സഹനടിയായി തെരഞ്ഞെടുത്തു. 

ഒന്നാം ലോകമഹായുദ്ധം പശ്ചാത്തലമാക്കി നിര്‍മിച്ച 1917നാണ് മികച്ച ശബ്ദമിശ്രണത്തിനുള്ള അവാര്‍ഡ്. ഇതേ ചിത്രത്തിന് റോജര്‍ ഡീകിന്‍സിനാണ് മികച്ച ഛായാഗ്രഹണണത്തിനുള്ള പുരസ്കാരം ലഭിച്ചത്.

മികച്ച ആനിമേറ്റഡ് ചിത്രമായി 'ടോയ് സ്‍റ്റോറി 4' തെരഞ്ഞെടുത്തു. ഹെയര്‍ ആണ് മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം. ദ നെയ്‍ബേഴ്‍സ് വിന്‍ഡോയാണ് മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിമായി തിരഞ്ഞെടുത്തത്. മികച്ച വസ്ത്രാലങ്കരത്തിനുള്ള പുരസ്കാരം ലിറ്റില്‍ വിമന് സ്വന്തമാക്കി. ജാക്വിലിന്‍ ഡുറാന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡിനാണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ പുരസ്കാരം. ഫോര്‍ഡ് V ഫെറാറിക്കാണ് മികച്ച ശബ്ദലേഖനത്തിനുള്ള അവാര്‍ഡ്. ഫോര്‍ഡ് V ഫെറാറിയുടെ എഡിറ്റിങ്ങിന് ആന്‍ഡ്രൂ ബക്ക്ലാന്‍ഡിന് പുരസ്‍കാരം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement