ന്യൂഡൽഹി: രാജ്യത്തെ യുവാക്കള്‍ പ്രധാനമന്ത്രിയെ വടിയെടുത്ത് അടിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ലോക്സഭയില്‍ ബഹളവും ഉന്തും തള്ളും. വയനാട് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് മറുപടി പറയുന്നതിന് എഴുന്നേറ്റ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനാണ് വിഷയം ചൂണ്ടിക്കാട്ടിയത്. രാഹുലിന്‍റെ പ്രസ്താവന അപലപനീയമാണെന്ന് ഹര്‍ഷ് വര്‍ധന്‍ കുറ്റപ്പെടുത്തി.
രാഷ്ട്രീയ പ്രസ്താവന സഭയിൽ നടത്താൻ അനുവദിക്കില്ലെന്നു വ്യക്തമാക്കി കോൺഗ്രസിലെ മറ്റ് എംപിമാരും രംഗത്തിറങ്ങിയതോടെ രംഗം വഷളായി. ഹർഷ്‌വർധനു തൊട്ടുമുന്നിലെത്തി കൈചൂണ്ടി സംസാരിച്ച മാണിക്കിനെതിരെ ബിജെപി എംപിമാരും നടുത്തളത്തിലിറങ്ങി. സ്മൃതി ഇറാനി അടക്കമുള്ള കേന്ദ്ര മന്ത്രിമാരും കോൺഗ്രസിനെതിരെ എഴുന്നേറ്റു. ഇരു പക്ഷത്തെയും ഏതാനും എംപിമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നാലെ സഭ നിർത്തിവച്ച സ്പീക്കർ ഇരു കൂട്ടരെയും തന്റെ മുറിയിലേക്കു വിളിപ്പിച്ചു. സ്പീക്കറുടെ നേതൃത്വത്തിൽ നടത്തിയ അനുരഞ്ജന ശ്രമത്തിനിടയിലും ഇരു പക്ഷവും തമ്മിൽ വാക്പോര് തുടർന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon