ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മതം ചോദിച്ചതിന് ശേഷമാണ് പൗരത്വ ഭേദഗതി നിയമ പ്രക്ഷോഭകര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടതെന്ന് പരിക്കേറ്റവരുടെ ബന്ധുക്കള്‍. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു അക്രമമെന്നും അവര്‍ പറയുന്നു. പരിക്കേറ്റവരുമായി പോയ ആംബുലന്‍സിനു നേരെയും ആക്രമണമുണ്ടായി.
പൊലീസ് ആക്രമികള്‍ക്കൊപ്പമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അക്രമ സംഭവങ്ങൾക്ക് ആഹ്വാനം നൽകുകയും പൊലീസിന് മുന്നിൽ പൗരത്വ നിയമത്തിനെതിരെ സമരം നടത്തുന്നവർക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്‌ത ബിജെപി നേതാവിനെതിരെ പോലീസ് ഇതുവരെയും നടപടി എടുത്തിട്ടില്ല. അക്രമങ്ങൾക്ക് നേതൃത്വം നല്കിയവർക്കെതിരെയും കേസെടുത്തിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞതായി പൊലീസ്. ഷാരൂഖ് എന്നയാളാണ് വെടിയുതിര്‍ത്തതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രക്ഷോഭത്തിനിടെ വെടിയേറ്റ പൊലീസ് ഹെഡ്കോണ്‍സ്റ്റബിളും കല്ലേറില്‍ പരിക്കേറ്റ നാലു സമരക്കാരുമാണ് മരിച്ചത്. പരിക്കേറ്റ പത്തു പൊലീസുകാരെയും 56 ഓളം പ്രക്ഷോഭകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയിലെ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡല്‍ഹി പൊലീസ് കമീഷനറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon