ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാര്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്ന പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഉന്നത തല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതേസമയം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വിളിച്ച യോഗം നടക്കുകയാണ്.
12 മണിക്കാണ് അമിത് ഷാ വിളിച്ച യോഗം. കേജരിവാൾ വിളിച്ച യോഗത്തിൽ സംഘര്‍ഷ മേഖലകളിലെ എംഎല്‍എമാരും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് അറിയിച്ചു.
അതിനിടെ, പൊലീസിന് നേരെ കഴിഞ്ഞ ദിവസം വെടിയുതിര്‍ത്ത ജാഫറാബാദ് സ്വദേശി ഷാരൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഒരു പൊലീസ് ഉദ്യോഗസ്ഥനും നാലു നാട്ടുകാരുമാണ് കൊല്ലപ്പെട്ടത്. 105 പേര്‍ക്ക് പരുക്കേറ്റു. ഡല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. മേഖലയിലെ സ്കൂളുകളും അഞ്ച് മെട്രോ സ്റ്റേഷനുകളും അടച്ചു.
സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തത് ബിജെപി നേതാവ് കപില്‍ മിശ്രയുടെ പ്രകോപനപരമായ പ്രസംഗമാണെന്നും മിശ്രയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon