ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡല്‍ഹി ഷഹീന്‍ബാഗില്‍ നടക്കുന്ന പ്രതിഷേധ സമരത്തില്‍ പര്‍ദ്ദ ധരിച്ചെത്തിയ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബുധനാഴ്ച രാവിലെയാണ് സംഭവം. ഗുന്‍ജ കപൂര്‍ എന്ന യൂട്യൂബ് ചാനല്‍ പ്രവര്‍ത്തകയാണ് പിടിയിലായത്. പ്രതിഷേധക്കാരായ സ്ത്രീകള്‍ക്കിടയില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ഇവര്‍.
സംശയം തോന്നിയ പ്രതിഷേധക്കാരില്‍ ചിലര്‍ ഗുന്‍ജ കപൂറിനെ പിടികൂടുകയും മുദ്രാവാക്യം മുഴക്കുകയുമായിരുന്നു. തുടര്‍ന്ന് ഡല്‍ഹി പൊലീസ് എത്തി ഇവരെ പ്രതിഷേധക്കാരില്‍ നിന്ന് രക്ഷപ്പെടുത്തി. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഒരു യൂടൂബ് ചാനല്‍ പ്രവര്‍ത്തിപ്പിക്കുന്ന ഗുന്‍ജ കപൂര്‍ പ്രതിഷേധത്തെ മോശമായി ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്ന് സമരക്കാര്‍ ആരോപിച്ചു.
ഗുന്ജയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ ഷഹീന്‍ബാഗില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon