ads

banner

Thursday, 6 February 2020

author photo

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തിന്റെ അധികാരം പിടിക്കാനുള്ള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ആംആദ്മി പാര്‍ട്ടിയും അധികാരം തിരിച്ചുപിടിക്കുക ലക്ഷ്യമിട്ട് കോൺഗ്രസും ഡൽഹി പിടിക്കാൻ ബിജെപിയും ശക്തമായ പോരാട്ടത്തിലാണ്. 

നിയമസഭയിലെ 70 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ശനിയാഴ്ച നടക്കും. ജനം പോളിങ്ബൂത്തിലേക്ക് പോകാന്‍ രണ്ടുദിനം മാത്രം ശേഷിക്കെ, വോട്ടര്‍മാരുടെ മനസ്സ് കീഴടക്കാനുള്ള പ്രചാരണത്തിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. എഎപിയുടെ പ്രചാരണത്തെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നയിക്കുമ്ബോള്‍, കോൺഗ്രസിന് വേണ്ടി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളും, ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ പ്രചാരണത്തിനെത്തി.

വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എഎപി വോട്ടുതേടുന്നത്. പൗരത്വനിയമത്തിനെതിരായ ഷഹീന്‍ബാഗ് സമരം ഉയര്‍ത്തിക്കാട്ടി ബിജെപി ധ്രുവീകരണ തന്ത്രം പയറ്റിയതോടെ രാഷ്ട്രീയ കളം മാറിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിഷയമുയര്‍ത്തി രംഗത്തിറങ്ങിയതോടെ പ്രതികരണവുമായി കെജരിവാളും രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചോദ്യമുയര്‍ത്തി ബിജെപിയെ പ്രതിരോധത്തിലാക്കാനും എഎപി ശ്രമിക്കുന്നു

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement