ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക വിഷയത്തില്‍ മുസ് ലിം ലീഗ് സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്കി. 2019ലെ വോട്ടര്‍പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് ലീഗ് തടസഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് കമീഷന്റെ ഹരജിയില്‍ വാദം കേള്‍ക്കുന്നതിന് മുൻപ് തങ്ങളുെട ഭാഗം കൂട്ടി കേള്‍ക്കണമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം 2016ല്‍ നിയമസഭയിലേക്കും 2019ല്‍ ലോക്സഭയിലേക്കും തെരഞ്ഞെടുപ്പ് നടന്നത് ഹർജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക കരടായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പ് പട്ടികയില്‍ 2.51 കോടി വോട്ടര്‍മാര്‍ എന്നത് 2019ല്‍ ഇത് 2.62 കോടിയായതും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക അനുസരിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് അപ്പീല്‍ നല്‍കാനിരിക്കെയാണ് ലീഗിന്റെ ഹര്‍ജി. 2015-ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.
ഇതിനെ ചോദ്യംചെയ്ത യുഡിഎഫ് ഹര്‍ജി അംഗീകരിച്ചാണു ഹൈക്കോടതി ഡിവിഷന് ബെഞ്ച് 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന് ഉത്തരവിട്ടത്. നാദാപുരം മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, ഫറോക്ക് നഗരസഭ കൗണ്‍സിലര്‍ പി. ആഷിഫ്, കോണ്‍ഗ്രസ് നേതാവ് എന്‍. വേണുഗോപാല്‍ എന്നിവരാണ് ഹൈകോടതിയില്‍ ഹർജി നല്‍കിയത്.
This post have 0 komentar
EmoticonEmoticon