കൊല്ലം: കൊല്ലം വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. സൈജു ഹമീദിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സൂപ്രണ്ട് ഗുരുതര ചട്ട ലംഘനങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ദേശീയ പതാക തലകീഴായി പ്രദർശിപ്പിച്ചു എന്നും അന്വേഷണത്തിൽ കണ്ടെത്തി.
അനുവാദമില്ലാതെ വിദേശ യാത്ര നടത്തി, ആശുപത്രിയിലെ ഭരണപരമായ കാര്യങ്ങളിൽ വീഴ്ച്ച വരുത്തി, ദേശീയ പതാക തലകീഴായി പ്രദർശിപ്പിച്ച് രാജ്യ ദ്രോഹ കുറ്റം ചെയ്തു തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തത്. വിശദീകരണം ചോദിച്ചപ്പോൾ ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്തു എന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിൽ പറയുന്നു. കൊല്ലം ഡെപ്യൂട്ടി ഡി എം ഒ ഡോ. കൃഷ്ണവേണിക്ക് ആണ് പകരം ചുമതല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon