ads

banner

Wednesday, 19 February 2020

author photo

ന്യൂഡൽഹി: ദേശീയപാത 212-ല്‍ ബന്ദിപ്പൂര്‍-മുത്തങ്ങ വനപാതയിലൂടെയുള്ള രാത്രിയാത്രനിരോധനത്തിനെതിരെ കേരളം സുപ്രീംകോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചു. വ്യക്തമായ പഠനം നടത്താതെയാണ് ദേശീയ പാത 212 വഴിയുള്ള രാത്രിഗതാഗതനിരോധനം ഏര്‍പ്പെടുത്തിയത്. കേരളത്തിലെ മലബാർ മേഖലയിലേക്കുള്ള ചരക്ക് ഗതാഗതത്തെ നിരോധനം ഗുരുതരമായി ബാധിച്ചുവെന്നും സത്യവാങ്മൂലത്തില്‍ കേരള സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

സഞ്ചരിക്കാനുള്ള പൗരന്‍റെ മൗലിക അവകാശത്തിന്റെ ലംഘനം കൂടിയാണ് യാത്രാനിരോധനം. രാത്രിയാത്രാനിരോധനത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കർണാടകം നിർദേശിച്ച ബദൽ പാത യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രായോഗികമല്ല. ഈ ബന്ദല്‍ പാത കടന്നു പോകുന്നതും പരിസ്ഥിതി ദുര്‍ബലമേഖലയിലൂടെയാണ്. അത്തരമൊരു പാതയ്ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി കിട്ടാനും സമയമെടുക്കും. ബദൽ പാത പെട്ടെന്ന് പ്രായോഗികമല്ലാത്തിനാൽ ബന്ദിപ്പൂൽ യാത്രനിരോധനം ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെടുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement