തിരുവനന്തപുരം: സി.എ.ജിയുടെ പാരമ്പര്യം നോക്കിയാല്‍ നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയം സംശയിക്കാമെന്ന് മന്ത്രി എം.എം.മണി. വെടിയുണ്ടകള്‍ കാണാതായെന്ന റിപ്പോര്‍ട്ടില്‍ ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും മന്ത്രി എം.എം.മണി കോഴിക്കോട് പറഞ്ഞു. അതേസമയം, സിഎജി റിപ്പോര്‍ട്ടിലെ പൊലീസിനെതിരായ പരാമര്‍ശങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍. ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വസ്തുതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം. സിഎജിയുട റിപ്പോര്‍ട്ടിന് പുറമെ ആഭ്യന്തര വകുപ്പ് സിഎജിക്ക് നല്‍കിയ വിശദീകരണക്കുറിപ്പുകളും പരിശോധിക്കും.
അതിനിടെ പൊലീസിലെ ചട്ടലംഘനത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ഡി.ജി.പിയുടെ ചട്ടലംഘനം സര്‍ക്കാരിന്റെ അറിവോടെയെന്നതാണ് പുതിയ തെളിവുകൾ സൂചിപ്പിക്കുന്നത്‍. പൊലീസിലേക്ക് സ്പെക്ട്രം അനലൈസര്‍ വാങ്ങിയതും ടെന്‍ഡറില്ലാതെയാണ്. 27 ലക്ഷം രൂപയുടെ കരാര്‍ ഡി.ജി.പി സ്വന്തം നിലയില്‍ സ്വകാര്യ സ്ഥാപനത്തിന് നല്‍കി. സിഎജി കണ്ടെത്തിയ ഭൂരിഭാഗം ക്രമക്കേടുകളുടെയും വഴി ഇതുതന്നെയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon