ദില്ലി: ഇന്ത്യയെ സംബന്ധിച്ചിടത്തോളം സാധാരണ വരണ്ട കാലാവസ്ഥയുള്ള മാസമാണ് ഫെബ്രുവരി. ഈ വർഷം രാജ്യത്തൊട്ടാകെ ലഭിച്ച മഴയുടെ അളവും വളരെ കുറവാണ്. കഴിഞ്ഞ ആഴ്ചയോടെ ഇന്ത്യയുടെ തെക്ക് കിഴക്കൻ ഭാഗങ്ങളിൽ ചെറിയ രീതിയിൽ മഴ പെയ്തു തുടങ്ങിയിട്ടുണ്ട്. ആഴ്ച അവസാനത്തോടെ ദില്ലി മുതൽ കൊൽക്കത്ത വരെയുള്ള വടക്കൻ പ്രാന്തപ്രദേശങ്ങളിൽ ഒന്നോ രണ്ടോ മഴ ലഭിക്കാനിടയുണ്ട്. എന്നാൽ രണ്ട് നഗരങ്ങൾക്കിടയിൽ കൂടുതൽ മഴ പെയ്യാനാണ് സാധ്യത.
ഇന്ത്യയിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ മഴ പെയ്യുമെന്ന് മുതിർന്ന കാലാവസ്ഥാ നിരീക്ഷകൻ ആദം ഡൗട്ടി പറയുന്നു. തിങ്കളാഴ്ച മുതൽ ഈ പ്രദേശങ്ങളിൽ മഴ തുടരുമെന്നും ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിലേക്ക് വ്യാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു. ബംഗ്ലാദേശ് അതിർത്തിയിലേക്കും മഴ പെയ്യാൻ സാധ്യതയുണ്ട്.
മഴയുടെ അളവ് ആകെ 10 മില്ലിമീറ്ററിൽ (ഒരു ഇഞ്ചിന്റെ 0.40) കുറവായിരിക്കും. ഫെബ്രുവരി മാസത്തിൽ ലഭിക്കുന്ന ശരാശരി മൊത്തം മഴയാണിത്. എന്നാൽ ചിലയിടങ്ങളിൽ കനത്ത പേമാരിക്കാണ് സാധ്യത. വർഷത്തിൽ മഴയുടെ അളവ് വളരെ തുച്ഛമായ സമയത്താണ് ഈ മഴ പെയ്യാനുള്ള സാധ്യതയെക്കുറിച്ച് പ്രവചിക്കുന്നത്. ഫെബ്രുവരി ആരംഭം മുതൽ ദില്ലിയിൽ വരണ്ട കാലാവസ്ഥയാണ് നിലനിൽക്കുന്നത്. അതേപോലെ തന്നെ ഫെബ്രുവരി പകുതിയാകുമ്പോൾ ലഖ്‌നൗ നഗരത്തിലും വരണ്ട കാലാവസ്ഥയാണുള്ളത്. ഉത്തരേന്ത്യയിൽ മഴ പെയ്യുന്നതിനു പുറമേ, ബംഗാൾ ഉൾക്കടലിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് മഴ നീങ്ങുകയും ശ്രീലങ്കയിലും ഇന്ത്യയുടെ തെക്കേ അറ്റത്തും കുറുകെ പെയ്യുകയും ചെയ്യും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon