കോയമ്പത്തൂർ: അവിനാശിയിൽ ഉണ്ടായ അപകടത്തിൽ മരിച്ച 19 പേരിൽ അപകടമുണ്ടായ ബസിലെ ഡ്രൈവറും കണ്ടക്ടറും മരിച്ചു. ഡ്രൈവർ ബൈജു, കണ്ടക്ടർ വി ഡി ഗിരീഷ് എന്നിവരാണ് മരിച്ചത്. ഗിരീഷ് പെരുമ്പാവൂർ സ്വദേശിയാണ്. ബൈജു പിറവം സ്വദേശിയുമാണ്.
ഇവരുൾപ്പെടെ 12 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. തൃശൂർ സ്വദേശികളായ മണികണ്ഠൻ, റോസ്‌ലി, ഹനീഷ്, നാസിഫ് മുഹമ്മദ്, സോനാ സണ്ണി, ഹാരിസ്, എറണാകുളം സ്വദേശി ഐശ്വര്യ, ജിസ്‌മോൻ ഷാജു, ഇഗ്നി റാഫേൽ, പാലക്കാട് സ്വദേശി ശിവകുമാർ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരിൽ 5 പേർ സ്ത്രീകളാണ്. രണ്ട് പേർ വിദ്യാർത്ഥികളാണ്.
ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ടാണ് കെഎസ്ആർടിസിയും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
This post have 0 komentar
EmoticonEmoticon