രാമക്ഷേത്ര വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാടു വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാമക്ഷേത്രം അതേസ്ഥലത്തു തന്നെ നിര്‍മിക്കുമെന്നും അമിത് ഷാ പറഞ്ഞു. എസ്പി, ബിഎസ്പി സഖ്യത്തെയും അദ്ദേഹം വിമര്‍ശിച്ചു. ഉത്തർപ്രദേശിലെ റാലിയെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു അമിത് ഷാ.
എന്‍ഡിഎ സര്‍ക്കാര്‍ രാമക്ഷേത്രത്തിനു വേണ്ടി പരിശ്രമിക്കുമ്പോള്‍ യുപിഎ സര്‍ക്കാര്‍ ക്ഷേത്ര നിര്‍മാണം തടസ്സപ്പെടുത്തുന്ന സമീപനമാണു സ്വീകരിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നത് ബിജെപിക്ക് എത്രമാത്രം ശക്തിയുണ്ടെന്നു തെളിയിക്കുന്നതാണ്. സഖ്യത്തിലെ നേതാക്കള്‍ രാജ്യത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേതിനേക്കാൾ വലിയ വിജയമായിരിക്കും ബിജെപിക്കു ലഭിക്കുക എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon