ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നെന്ന വിവരത്തെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞ ബിജെപി മന്ത്രിയുടെ കാറിൽ നിന്ന് പോലീസ് 10 ലക്ഷം രൂപ കണ്ടെടുത്തു. സംസ്ഥാന മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ദേവ്രാജ് സിങ്ങിന്റെ കാറിൽ നിന്നാണ് 10 ലക്ഷം രൂപ കണ്ടെടുത്തത്. സാൻവർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി രാജേഷ് സോൻകർ എം.എൽ.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല ദേവ്രാജ് സിങ്ങിനാണ്.
കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ തടഞ്ഞ. വിവരമറിഞ്ഞെത്തിയ പൊലീസ് പണം കണ്ടെത്തിയ വിവരം സ്ഥിരീകരിച്ചെങ്കിലും മന്ത്രിയെ പോകാൻ അനുവദിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവത്തിൽ കർഷകരുടെ നേതൃത്വത്തിലും പ്രതിഷേധം അരങ്ങേറി. പൊലീസ് മന്ത്രിയുമായി ഒത്തുകളിച്ച് നടപടിയെടുക്കാതെ വിടുകയായിരുന്നുവെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon