കൊച്ചി: മതവികാരം വ്രണപ്പെടുത്തിയ കേസില്‍ രഹന ഫാത്തിമയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയ കേസില്‍ പത്തനംതിട്ട പൊലിസ് ആണ് രഹന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ വെച്ചാണ് അറസ്റ്റ് നടന്നത്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍ രാഘാകൃഷ്ണ മേനോന്റെ പരാതിയിലാണ് അറസ്റ്റ്.
മതവിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ചെന്നും സാമൂഹ്യ മാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചെന്നുമാണ് പരാതി. രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.
ഇതിനിടെ, രഹന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍നിന്നും സസ്പെന്‍ഡ് ചെയ്തു. അറസ്റ്റിന് പിന്നാലെയാണ് രഹനയെ ബിഎസ്എന്‍എല്‍ സസ്പെന്‍ഡ് ചെയ്തത്.
നേരത്തെ, യുവതികള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രിംകോടത് വിധിയുടെ അടിസ്ഥാനത്തില്‍ രഹന ഫാത്തിമ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തിയിരുന്നു. നടപ്പന്തല്‍വരെ എത്തിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് തിരിച്ചിറങ്ങുകയായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon