തിരുവനന്തപുരം: 12 കാരന് പ്രകൃതി വിരുദ്ധ പീഡനം. കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിരിക്കുന്നു. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ 6 മാസം അധിക തടവനുഭവിക്കാനും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മണക്കാട് വില്ലേജില്‍ കരിമഠം കോളനി നിവാസിയും കൊലക്കേസുള്‍പ്പെടെ അനവധി കേസുകളില്‍ പ്രതിയുമായ കാറ്റ് നവാസ് എന്ന നവാസിനെയാണ് കോടതി ശിക്ഷിച്ചത്. കരിമഠം കോളനി നിവാസിയായ 12കാരനെ പ്രതിയുടെ വീട്ടില്‍ വച്ചും കുര്യാത്തി സ്‌ക്കൂളിനകത്ത് വച്ചും പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ച നടത്തിയെന്നാണ് കേസ്. ഫോര്‍ട്ട് പൊലീസ് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വല്‍സ വര്‍ഗ്ഗീസ് ഹാജരായി.
This post have 0 komentar
EmoticonEmoticon