ads

banner

Friday, 30 November 2018

author photo

ട്യൂമര്‍ എന്ന് കേട്ടാല്‍ പേടി തോന്നും അല്ലേ. പക്ഷേ പേടിക്കേണ്ടതായ കാര്യമൊന്നും ഇല്ല. എന്നാല്‍ ഇവിടെ മജീദിന്റെ ട്യൂമര്‍ കണ്ടാല്‍ ആരും ഒന്ന് ഭയന്ന് പോകും. പക്ഷെ പരിഹാരം ഉണ്ട്. അങ്ങനെയൊരു പരിഹാരമാണ് ഇവിടെ മജീദിന്റെ ജീവിത്തതിലും കടന്നുവന്നിരിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘത്തിന്റെ നേതൃത്വത്തില്‍ ഇദ്ദേഹത്തിന്റെ താടിഎല്ലിലുണ്ടായ ട്യൂമര്‍ പൂര്‍ണ്ണമായും നീക്കം ചെയ്തു.

കൊച്ചി അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെയാണ് അങ്ങനെ കീഴ്താടിയിലെ 5 കി.ഗ്രാം ട്യൂമര്‍ നീക്കം ചെയ്തിരിക്കുന്നത്.കീഴ്ത്താടിയില്‍ വളര്‍ന്നു വന്ന വലിയ ട്യൂമര്‍ നീക്കം ചെയ്യാന്‍ അമൃത ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയ നീണ്ട മണിക്കൂറിന് ശേഷം വിജയം കൈവരിച്ചു. 12 പേര്‍ അടങ്ങിയ സംഘം 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്.  20 ഃ 15 ഃ 10  സെ.മീ അളവോടു കൂടിയ 5 കിലോ ഭാരം വരുന്ന ട്യൂമറാണ് മജീദിന്റെ താടിയെല്ലില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് പുറത്തെടുത്തത്.

2008 മുതലാണ് മജീദിന്റെ കീഴ്ത്താടിയില്‍ നിന്നും മുഴ വളരാന്‍ തുടങ്ങിയത്. മുഖത്തിന്റെ രൂപത്തിനു വിരൂപമുണ്ടാക്കുകയും അദ്ദേഹത്തിനു സംസാരിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഒരു പ്രമുഖ ക്യാന്‍സര്‍ സെന്ററില്‍ കീഴ്ത്താടിയുടെ ഒരു ഭാഗം നേരത്തെ നീക്കം ചെയ്തിരുന്നു. എന്നാല്‍ പ്രയോജനം ഉണ്ടായില്ല. പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷം രോഗം വീണ്ടും വരികയും, മറ്റൊരു ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടി വരുകയുമായിരുന്നു. 

മൂന്നു വര്‍ഷം മുമ്പ് വീണ്ടും രോഗം കീഴ്ത്താടിയിലെ മറ്റേ വശത്തേക്കും വ്യാപിക്കാന്‍ തുടങ്ങി. ഇങ്ങനെ രോഗം വിപുലമായതും പുനര്‍നിര്‍മ്മിക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടും പാലിയേറ്റീവ് കീമോതെറാപ്പി നിര്‍ദ്ദേശിക്കപ്പെട്ടു. പിന്നീട് കീമോതെറാപ്പി ചെയ്തിട്ടും മുഴ വളര്‍ന്നു കൊണ്ടേയിരുന്നു. ഇതിനിടയിലാണ് അമൃതയില്‍ ഇത്തരം ശസ്ത്രക്രിയ നടത്തി വിജയിച്ചതിനെക്കുറിച്ചു മജീദ് കേള്‍ക്കാനിടയായത്. ട്യൂമറിന്റെ വ്യാപ്തി മജീദില്‍ എത്രത്തോളം ഉണ്ടെന്നറിയാന്‍ പെറ്റ് സ്‌കാന്‍ നടത്തി. താടിയെല്ലില്‍ മാത്രമാണ് ട്യൂമര്‍ വ്യാപിച്ചിരിക്കുന്നതെന്ന് മനസ്സിലായി. അങ്ങനെ ഈ അവസ്ഥ തുടരുകയാണെങ്കില്‍ മജീദിനു ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനും സാധിക്കാതെ വരുമായിരുന്നുവെന്ന് അമൃതയിലെ പ്ലാസ്റ്റിക് ആന്റ് ഹെഡ് ആന്റ് നെക്ക് സര്‍ജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യര്‍ പറഞ്ഞു.

മജീദിന്റെ കാലിലെ എല്ലാണ് താടിയെല്ലു പുനര്‍മിര്‍മ്മിക്കാന്‍ ഉപയോഗിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് ആഴ്ച്ചയ്ക്കു ശേഷം രോഗിക്ക് സംസാരിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും സാധിച്ചു. ചുണ്ടുകള്‍ വരെ പുനര്‍നിര്‍മ്മിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ രോഗിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു. ഒരിക്കലും ഇതില്‍ നിന്ന് ഒരു മോചനമില്ലെന്ന് കരുതിയിടത്ത് നിന്ന് ഇപ്പോഴിതാ അമൃതയിലെ ശസ്ത്രക്രീയയിലൂടെ പൂര്‍ണ്ണമായും നീക്കം ചെയ്തിരിക്കുന്നത്.ഇനി ഉണ്ടാവില്ലെന്നാണ് വിശ്വാസം.ആ വിശ്വാസവും മുറകെ പിടിച്ച് ജീവിതന്‍ മുന്നോട്ട് നയിക്കുകയാണ് മജീദ് എന്ന മനുഷ്യന്‍.
 

 


 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement