ദേശീയ പാതയിൽ ഹരിപ്പാട് ചേപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരനായ പത്തനംതിട്ട വളാംചുഴി ദേവി ഭവനത്തിൽ രാജന്‍റെ മകൻ ശ്രീരാജ് (38) ആണ് മരിച്ചത്. കൂടെയുയുണ്ടായിരുന്ന രതീഷ് ( 30 ) നെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം 4 - 15 നായിരുന്നു അപകടം. കായംകുളത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി ഓമിനി വാനില്‍ ഹരിപ്പാട് നിന്ന് കായംകുളം ഭാഗത്തേക്ക് പോയ ബൈക്ക് ഇടിച്ചായിരുന്നു അപകടം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon