ഉപഭോക്താക്കള്‍ക്ക് സെലിബ്രേഷന്‍ ഓഫറുമായി റിലയന്‍സ്-ജിയോ രംഗത്ത്. ജിയോ സെലിബ്രേഷന്‍ ഓഫറിന്റെ കാലാവധിയാണ് കമ്പനി വര്‍ധിപ്പിക്കുന്നത്. സെപ്റ്റംബറില്‍ അവതരിപ്പിച്ച ഓഫര്‍ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കാലാവധി വര്‍ധിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല, മൈജിയോ ആപ്പ് വഴി ലഭ്യമാകുന്ന ഓരോ വൗച്ചറിലും 8 ജിബി ഡാറ്റ നാല് ദിവസത്തെ വാലിഡിറ്റിയില്‍ രണ്ട് ഡാറ്റ വൗച്ചറുകളാണ് ഉപയോക്താക്കള്‍ക്കായി നല്‍കുന്നത്.
448 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ ദിവസേന 2ജിബി ഡാറ്റ 82 ദിവസത്തെ വാലിഡിറ്റിയിലാണ് നല്‍കുന്നത്. കൂടാതെ,അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, ദിവസേന 100 എസ്എംഎസ്, എന്നിവയും ലഭിക്കുന്നതാണ്.അതോടൊപ്പം, വാലിഡിറ്റി പിരീഡ് അനുസരിച്ച് 168 ജിബി ഡാറ്റ ഈ പ്ലാനില്‍ നല്‍കുന്നുണ്ട്. ഇതിനുപുറമെ, 70 ദിവസത്തെ വാലിഡിറ്റിയില്‍ 398 രൂപയുടെ പ്ലാനില്‍ 140 ജിബി ഡാറ്റയാണ് നല്‍കുന്നത്.
This post have 0 komentar
EmoticonEmoticon