ന്യൂഡല്‍ഹി: രാജ്യത്ത് വീട്ടാവശ്യത്തിനുള്ള പാചകവാതക വില കുറഞ്ഞു. പാചകവാതക സിലിണ്ടറിന് 6.52 രൂപയാണ് കുറച്ചിരിക്കുന്നത്. വിലക്കുറവ് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) അറിയിച്ചു. 308.60 രൂപ ഉപഭോക്താവിനു സബ്‌സിഡിയായി ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുന്നതാണ്.പുതുക്കിയ നിരക്കുപ്രകാരം ഡല്‍ഹിയില്‍ 14 കിലോ സിലിണ്ടര്‍ 500.90 രൂപയ്ക്കു ലഭിക്കും.
നിലവിലെ വില 507.42 രൂപ. ജൂണിനു ശേഷം ആദ്യമായാണു പാചകവാതകത്തിനു വില കുറയുന്നത്. മാത്രമല്ല,ഇക്കാലത്തിനിടെ 14.13 രൂപ കൂടിയിരിക്കുന്നു. ഈ മാസം മാത്രം സബ്‌സിഡിയുള്ള സിലിണ്ടറിനു വില കൂട്ടിയത് 2.94 രൂപയാണ്. എന്നാല്‍, വാണിജ്യാവശ്യത്തിനുള്ള സബ്‌സിഡിരഹിത സിലിണ്ടറിന് 133 രൂപയുടെ കുറവുണ്ട്. ഡല്‍ഹിയില്‍ 14.2 കിലോയുടെ സിലിണ്ടറിന്റെ പുതുക്കിയ വില 809.50 രൂപയാണ് വരുന്നത്. നിലവില്‍ 942.50 രൂപയാണ് ഈടാക്കിയിരുന്നത്.
This post have 0 komentar
EmoticonEmoticon