തിരുവനന്തപുരം: ജനതാദൾ എസ്സിന്റെ പുതിയ മന്ത്രിയായി കെ.കൃഷ്ണൻകുട്ടി ഇന്ന് ഗവര്‍ണ്ണര്‍ പി.സദാശിവം മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്. മുഖ്യമന്ത്രിയടക്കം മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. ചിറ്റൂരിൽ നിന്നുള്ള എംഎൽഎയാണ് കെ.കൃഷ്ണൻകുട്ടി. ആദ്യമായാണ് അദ്ദേഹം മന്ത്രിയാകുന്നത്.
പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം മാത്യു ടി തോമസ് രാജിവച്ചതോടെയാണ് കൃഷ്ണൻകുട്ടിക്ക് മന്ത്രിയാകാൻ അവസരം കിട്ടിയത്. മാത്യു ടി തോമസ് കൈകാര്യം ചെയ്ത ജലവിഭവ വകുപ്പ് തന്നെയാകും കെ.കൃഷ്ണൻകുട്ടിക്കും കിട്ടുക. അതേസമയം, കൃഷ്ണൻ കുട്ടി മന്ത്രിയാകുന്നതോടെ പാർട്ടി തലപ്പത്തേക്ക് മാത്യു ടി തോമസ് എത്തുമെന്നാണ് കണക്കുകൂട്ടൽ.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon