ന്യൂയോര്‍ക്ക്: നിഗൂഡമായ ചൊവ്വയുടെ രഹസ്യങ്ങളിലേക്ക് ഇന്‍സൈറ്റ് പറന്നിറങ്ങി. ചൊവ്വയുടെ അന്തരീക്ഷം താണ്ടിയുള്ള സാഹസികയാത്ര പിന്നിട്ടതിന് ശേഷമാണ് നാസയുടെ ഇന്‍സൈറ്റ് ദൗത്യം, ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഇറങ്ങിയിരിക്കുന്നത്. മേയ് 5ന് കലിഫോര്‍ണിയയിലെ യുണൈറ്റഡ് ലോഞ്ച് അലയന്‍സിന്റെ അറ്റ്ലസ് 5 റോക്കറ്റിലാണ് 'ലാന്‍ഡര്‍' വിഭാഗത്തിലുള്ള ദൗത്യം വിക്ഷേപിച്ചത്.ദൗത്യത്തിന്റെ ഏറ്റവും നിര്‍ണായകഘട്ടമാണ് ഇന്നലെ നടന്നിരിക്കുന്നത്.
അതായത്, അന്തരീക്ഷത്തില്‍ നിന്ന് ഉപരിതലത്തിലേക്കുള്ള ആറര മിനിറ്റ് യാത്രയാണ്. മണിക്കൂറില്‍ 19800 കിലോമീറ്റര്‍ വേഗത്തില്‍ തുടങ്ങി പതിയെ വേഗംകുറച്ചു പാരഷൂട്ടിന്റെ സഹായത്താല്‍ ഉപരിതലത്തെ തൊട്ടു നില്‍ക്കുകയായിരുന്നു. പിന്നീട് ഈ ഘട്ടത്തെക്കുറിച്ച് നാസയ്ക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരിക്കുന്നു. 1500 ഡിഗ്രി സെല്‍ഷ്യസ് ചൂട് ദൗത്യത്തില്‍ ഉടലെടുത്തെങ്കിലും താപകവചം ഇതിനെ നേരിട്ടു.
This post have 0 komentar
EmoticonEmoticon