തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. ശബരിമല ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷ നീക്കം. 13 ഒാർഡിനൻസുകൾക്ക് പകരം ബില്ലുകൾ പാസാക്കാൻ ചേരുന്ന സഭയെ പിടിച്ചുകുലുക്കാൻ തന്നെ ഒരുങ്ങിയാകും പ്രതിപക്ഷമെത്തുക. സുപ്രീംകോടതി വിധിയും നവോത്ഥാന പ്രസ്ഥാനവും ഉയര്‍ത്തി സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കും.
ഇന്ന് മഞ്ചേശ്വരം എംഎൽഎ ആയിരുന്ന പി.ബി. അബ്ദുറസാഖിന് ചരമോപചാരമായതിനാൽ ചർച്ചയില്ല. അബ്ദുറസാഖിന് ചരമോപചാരമർപ്പിച്ച് സഭ ഇന്ന് പിരിയും ബുധനാഴ്ച ശബരിമലവിഷയം സഭയിലെത്തും. ഒരു എം.എൽ.എ മാത്രമുള്ള ബി.ജെ.പിക്ക് വലിയ പോരാട്ടം നടത്താനാകില്ല. വ്യത്യസ്ത നിലപാട് സ്വന്തം പാളയത്തിലുണ്ടെങ്കിലും യു.ഡി.എഫ് ആഞ്ഞടിക്കും. ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടും പോലീസ് നടപടികളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും.സർക്കാർനിലപാട് ഉയർത്തിപ്പിടിച്ചായിരിക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിരോധം.
പി.കെ. ശശി വിവാദം സഭയിൽ തീപ്പൊരി വിതറുമെന്ന തിരിച്ചറിവിൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്ത് വിഷയം മയപ്പെടുത്താൻ സി.പി.എം തയാറായിട്ടുണ്ട്. പരാതിയിൽ നിയമനടപടിയാകും പ്രതിപക്ഷ ആവശ്യം. പ്രളയാനന്തര കേരള പുനര്‍നിര്‍മ്മിതിയിലെ വീഴ്ചകളും പ്രതിപക്ഷം ആയുധമാക്കും. പുനർനിർമാണം ഇഴയുന്നതും ക്രൗഡ് ഫണ്ടിങ് പരാജയപ്പെട്ടതും പ്രതിപക്ഷം ഉന്നയിക്കും. എന്നാൽ, പുനർനിർമാണം ശക്തമായി മുന്നോട്ടുപോകുന്നുവെന്ന നിലപാടാണ് സർക്കാറിന്.
ബന്ധു നിയമനം റദ്ദാക്കിയെങ്കിലും മന്ത്രിമാരായ കെ.ടി.ജലീല്‍, ജി.സുധാകരന്, എൻ ഷംസീർ എംഎൽഎ എന്നിവരുടെ സ്വജനപക്ഷപാതവും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. കെ.ടി. ജലീലിന്റെ രാജിയാണ് യു.ഡി.എഫ് ആവശ്യം. വിവാദനിയമനം നേടിയ ആൾ ജോലി രാജിെവച്ച സാഹചര്യത്തിൽ വിഷയം അവസാനിെച്ചന്ന നിലപാടിലാണ് ഭരണപക്ഷം.
പി.ടി.എ. റഹീം എം.എൽ.എയുടെ മകൻ ഉൾപ്പെട്ട ഇടപാടും പ്രതിപക്ഷം ഉന്നയിച്ചേക്കും. ഡിസ്റ്റിലറി-ബ്രൂവറി അനുമതിയിൽ നിന്ന് പ്രതിപക്ഷ ആരോപണത്തെ തുടർന്ന് സർക്കാറിന് പിന്നാക്കം പോകേണ്ടി വന്നതും ചർച്ചയാകും. സർവ അടവുമെടുത്ത് ഭരണപക്ഷം നേരിടുമ്പോൾ സഭ പ്രക്ഷുബ്ധമാകുമെന്നുറപ്പ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon