ഭുവനേശ്വര്‍: ഹോക്കി ലോകകപ്പിന് ഒഡീഷയിലെ ഭുവനേശ്വറില്‍ വര്‍ണാഭമായ തുടക്കം. കലിംഗ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണോജ്വലമായ പരിപാടിയില്‍ ഇന്ത്യയുടെ സാംസ്‌കാരിക തനിമയും കാലാ കായിക പാരമ്ബര്യവും നിറഞ്ഞുനിന്നു. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും നടി മാധുരി ദീക്ഷിതും പരിപാടിയിലെ മുഖ്യ വേദിയില്‍ ചുവടുകള്‍വെച്ചു.ഹോക്കി ലോകകപ്പിന്റെ അവതരണ ഗാനം വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. ഗാനരചയിതാവായ ഗുല്‍സാറിന്റെ വരികള്‍ക്ക് ലോക പ്രശസ്ത സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്‍ ആണ് ഗാനം ചിട്ടപ്പെടുത്തിയത്. ജയ് ഹിന്ദ് ഇന്ത്യ എന്ന ഗാനത്തിന്റെ വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയവഴി വമ്ബന്‍ ഹിറ്റായി മാറിക്കഴിഞ്ഞിരുന്നു. അവതരണഗാനം ഉള്‍പ്പെടെ റഹ്മാന്‍ വേദിയില്‍ പ്രത്യേക പരിപാടികള്‍ അവതരിപ്പിച്ചു.
ആയിരത്തോളം കലാകാരന്മാരെ അണിനിരത്തിയ നൃത്ത പരിപാടിയായിരുന്നു ചടങ്ങിലെ മുഖ്യ ആകര്‍ഷണം. നൂപുര്‍ മഹാജന്‍ ആണ് ദി എര്‍ത്ത് സോങ് എന്ന പേരില്‍ അവതരിപ്പിച്ച നൃത്ത നാടകം എഴുതിയതും സംവിധാനം ചെയ്തതും. മാധുരി ദീക്ഷിതും ഷാരൂഖ് ഖാനും കലാകാരന്മാര്‍ക്കൊപ്പം പ്രേക്ഷകരെ വിസ്മയ ലോകത്തെത്തിച്ചു. രാഷ്ട്രീയ കലാ കായിക സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.ലോകകപ്പിനെത്തിയ പതിനാറ് ടീമിന്റെ ക്യാപ്റ്റന്മാരെയും പ്രത്യേകമായി വേദിയിലേക്ക് ആനയിച്ചു. ഹോക്കി സ്റ്റിക് ഏന്തിയ ആദിവാസി കുട്ടികളായിരുന്നു ക്യാപ്റ്റന്‍മാരെ വരവേറ്റത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങിന് കാണികളുടെ പ്രത്യേക ആര്‍പ്പുവിളികളുമുണ്ടായി. പിന്നീട് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് ലോകകപ്പ് ഹോക്കിക്ക് തുടക്കമായതായി പ്രഖ്യാപിച്ചു.
This post have 0 komentar
EmoticonEmoticon