വടകര: മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ കഥാകൃത്ത് ആര്‍ ഉണ്ണിയോട് ഖേദ പ്രകടനവുമായി അദ്ധ്യാപകര്‍. ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഹൈസ്കൂൾ വിഭാഗം മലയാള നാടകമത്സരത്തിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും നേടിയ മേമുണ്ട ഹയർസെക്കൻഡറി സ്കൂളിന്റെ ‘കിത്താബ് ‘ എന്ന നാടകം പ്രശസ്ത കഥാകൃത്ത് ആർ. ഉണ്ണിയുടെ ‘വാങ്ക്’ എന്ന കഥയുടെ നാടകാവിഷ്കാരമല്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
നാടകം ഇസ്ലാമിക വിരുദ്ധമാണെന്ന്‍ ചൂണ്ടിക്കാട്ടി വിവിധ മുസ്ലിം സംഘനടകള്‍ വടകര ഡിഇഒയ്ക്ക് പരാതി നല്‍കിയിരുന്നു. മുസ്ലിം സ്ത്രീകളെ എന്തുകൊണ്ട് പള്ളിയില്‍ ബാങ്ക് കൊടുക്കാന്‍ അനുവദിക്കുന്നില്ല എന്നതാണ് കിത്താബ് എന്ന നാടകത്തിന്‍റെ പ്രമേയം. കഥയിലെ വാങ്കുവിളിക്കുന്ന പെൺകുട്ടി എന്ന ഒരാശയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നാടകം രചിച്ചത്.
നാടകത്തിലെ കഥാപാത്രങ്ങളും പശ്ചാത്തലവും പരിചരണവുമെല്ലാം തികച്ചും വ്യത്യസ്തമാണ്. നാടകം പൂർണമായും ഒരു സ്വതന്ത്രരചനയായതു കൊണ്ടാണ് നാടകാവതരണത്തിനുമുൻപ് കഥാകൃത്തിന്റെ അനുവാദം വാങ്ങാതിരുന്നതെന്നും അവർ അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon