ന്യൂഡല്‍ഹി: അയോധ്യാ കേസില്‍ സുപ്രീംകോടതി ജഡ്ജിമാരെ വിമര്‍ശിച്ച് ആര്‍.എസ്.എസ്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള മൂന്ന് ജഡ്ജിമാര്‍ കാരണം ജുഡീഷ്യറിക്കും ജഡ്ജിമാര്‍ക്കും അപമാനം ഉണ്ടായതായി ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ആരോപിച്ചു. പഞ്ചാബ് സര്‍വകലാശാലയില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കുമാര്‍. അയോധ്യ ഭൂമി തര്‍ക്ക കേസ് ജനുവരിയിലേയ്ക്ക് മാറ്റിവെച്ച സുപ്രീംകോടതി നടപടിയില്‍ ആര്‍.എസ്.എസിനുള്ളില്‍ കടുത്ത അമര്‍ഷം നിലനില്‍ക്കുന്നുണ്ട്.
ഈ അമര്‍ഷത്തെ ജഡ്ജിമാര്‍ക്കെതിരായി തിരിച്ച് വിടുകയാണ് ആര്‍.എസ്.എസ്. എല്ലാവരും നീതിക്കായി കാത്തിരിക്കുമ്പോള്‍ അയോധ്യാ കേസ് ജനുവരിയിലേയ്ക്ക് മാറ്റി വെച്ച ജഡ്ജിമാരുടെ നടപടിയില്‍ വലിയ തോതിലുള്ള മനോവിഷമം ഉണ്ടായി. മൂന്ന് ജഡ്ജിമാരുടെ നടപടി നീതിക്കും നീതിന്യായ സംവിധാനത്തിനും ജഡ്ജിമാര്‍ക്കും കടുത്ത അവഹേളനമായി.
ജനാധിപത്യത്തെയും വിശ്വാസത്തെയും ഞെക്കിക്കൊല്ലാന്‍ മൂന്ന് ജഡ്ജിമാരെ അനുവദിക്കാന്‍ രാജ്യത്തിന് അത്രത്തോളം വൈകല്യം ബാധിച്ചുവോയെന്ന് ചോദിച്ച കുമാര്‍ ജഡ്ജിമാരുടെ പേരുകള്‍ 125 കോടി ജനങ്ങള്‍ക്ക് അറിയാമെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാലാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി നിയമനിര്‍മ്മാണം നടത്താന്‍ കഴിയാത്തത്. സര്‍ക്കാര്‍ കൊണ്ട് വരുന്ന നിയമത്തിനെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ അപ്പോള്‍ തന്നെ ചീഫ് ജസ്റ്റിസ് സ്റ്റേ നല്‍കുമെന്നും കുമാര്‍ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon