തിരുവനന്തപുരം: പ്രളയാനന്തരം പുതിയ കേരളമെന്ന ലക്ഷ്യത്തിനായി ഒന്നിച്ച് മുന്നേറാന്‍ ഒരുങ്ങുകയാണ് തലസ്ഥാനം. ട്രിവാന്‍ഡ്രം മാരത്തോണ്‍ണിലുടെ റണ്‍ ഫോര്‍ റീ ബില്‍ഡ് കേരള എന്നാണ് മാരത്തോണ്‍ന്റെ മുദ്രവാക്യം.ഡിസംബര്‍ ഒന്നിനു നടക്കുന്ന മാരത്തോണില്‍ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രെഷന്‍ ഫീസ് മുഖ്യമന്ത്രിയുടെ ദുരിന്താശ്വാസ നിധിയിലേക്ക് നല്‍കും. കായിക വകുപ്പാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്.നാല് ഘട്ടങ്ങളായാണ് മാരത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്.
കുടുംബമായി പങ്കെടുക്കാവുന്ന ഫാമിലി റണ്‍ ആണ് ആദ്യം. സ്ത്രികള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായിട്ടായിരിക്കും മത്സരം. രാത്രി പന്ത്രണ്ടിന് മാനവിയം വീതിയിലാരംഭിക്കുന്ന മാരത്തോണ്‍ മാനവീയം വേദിയില്‍ അവസാനിക്കും. മെഡലും ഇരുപതിനായിരം മുതല്‍ ഒരുലക്ഷം രൂപ വരെയുമാണ് മത്സരാര്‍ത്ഥികളെ കാത്തിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon