കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ തടഞ്ഞതിനാണ് പുതിയ കേസ്.
നവംബര്‍ 16ാണ് തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. എന്നാലിവരെ വിമാനത്താവളത്തിനു പുറത്തിറക്കാന്‍ പ്രതിഷേധക്കാര്‍ സമ്മതിച്ചില്ല. സുരേന്ദ്രന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെയാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നാണ് സൂചന.
ചിത്തിര ആട്ട വിശേഷ സമയത്ത് 52 കാരിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനക്കുറ്റത്തിന് ഇപ്പോള്‍ റിമാന്റില്‍ കഴിയുകയാണ് സുരേന്ദ്രന്‍.
This post have 0 komentar
EmoticonEmoticon