മുംബൈ: അനില്‍ കപൂര്‍ ചിത്രമായ രാം ലഖനിലെ പ്രശസ്ത ഗാനം 'മൈ നെയിംഈസ് ലഖന്‍' എന്ന ഗാനത്തിലൂടെ പ്രശസ്തനായ മുഹമ്മദ് അസീസ് അന്തരിച്ചു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലീലാവതി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു.
ബംഗാളി, ഹിന്ദി, ഒഡിയ എന്നീ ഭാക്ഷകളില്‍ ആയി ആയിരകണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. എണ്‍പതുകളിലും തൊണ്ണൂറികളിലാദ്യവും
മികച്ചു നിന്ന പാട്ടുകാരിലൊരാളായിരുന്നു അസീസ്. 1984ല്‍ പുറത്തിറങ്ങിയ അമ്പറിലാണ് അദ്ദേഹം ആദ്യം പാടുന്നത്. പശ്ചിമ ബംഗാളില്‍ ജനിച്ച അദ്ദേഹത്തിന്റെ ആദ്യ ചിത്രം 'ജ്യോതി'യാണ്. മുഹമ്മദ് റാഫിയുടെ പിന്‍ഗാമിയെന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
This post have 0 komentar
EmoticonEmoticon