ന്യൂഡല്‍ഹി: ദില്ലി മുഖ്യമന്ത്രി അരരവിന്ദ് കെജ്രിവാളിനെ കാണാനെത്തിയ സന്ദര്‍ശകന്റെ പഴ്‌സില്‍ നിന്നും വെടിയുണ്ട കണ്ടെത്തി. വഖഫ് ബോര്‍ഡിലെ ശമ്പള വര്‍ദ്ധന സംബന്ധിച്ച ചര്‍ച്ചകള്‍ക്കു വേണ്ടിയെത്തിയ സംഘത്തിലെ അംഗമാണ് ഇയാള്‍. ഇമ്രാന്‍ എന്നാണ് ഇയാളുടെ പേര്.
മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പ്രവേശിക്കും മുന്‍പ് നടത്തിയ സുരക്ഷാ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. എന്നാല്‍ വെടിയുണ്ട സംഭാവനപ്പെട്ടിയില്‍ നിന്ന് കിട്ടിയതാണെന്നും തല്‍ക്കാലം പേഴ്സില്‍ സൂക്ഷിച്ചതായിരുന്നുവെന്നും ഇമ്രാന്‍ പോലീസിന് മൊഴി നല്‍കി. മുഖ്യമന്ത്രിയെ കാണാന്‍ വന്നപ്പോള്‍ പേഴ്സില്‍ നിന്നും അത് മാറ്റിവെക്കാന്‍ മറന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ആയുധ നിരോധന നിയമപ്രകാരം കസ്റ്റഡിയിലെടുത്ത ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon