മുംബൈ: മുംബൈയിലെ വഡാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു.മെഥനോയില്‍ നിറച്ച ടാങ്കറാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ലോറിക്കുള്ളില്‍ വെച്ചുതന്നെ മരിച്ചിരുന്നു.
വഡാലയിലെ ഭക്തി പാര്‍ക്ക് മേഖലയില്‍ ഇന്നലെ രാത്രി 10.47നായിരുന്നു അപകടം. പോലീസും അഗ്നിസുരക്ഷാ സേനയും ഉടന്‍ തന്നെ സംഭവ സ്ഥലത്ത് എത്തിയെങ്കിലും അപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു. അഗ്നിസുരക്ഷാ സേന തീ അണച്ചു.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയതായും അഗ്‌നിസുരക്ഷാസേന ഉദ്യോഗസ്ഥന്‍ എഎച്ച് സാവന്ത് വ്യക്തമാക്കി.
This post have 0 komentar
EmoticonEmoticon