കണ്ണൂര്‍: കീഴാറ്റൂരില്‍ ബിജെപി നടത്തിയത് നുണപ്രചാരണം ആയിരുന്നുവെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കീഴാറ്റൂരിലെ ജനങ്ങളെ കബളിപ്പിച്ചതിന് ബി ജെ പി മാപ്പുപറയണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
കീഴാറ്റൂരില്‍ സി പി എമ്മിനെ ഒതുക്കാമെന്ന ധാരണയില്‍ വിരുദ്ധശക്തികള്‍ ഒത്തുചേരുകയായിരുന്നു. കീഴാറ്റൂരില്‍ ബി ജെ പിയുടെ ദേശീയനിര്‍വാഹക സമിതിയംഗം നടത്തിയ കര്‍ഷകരക്ഷാ മാര്‍ച്ചെന്ന നാടകം എല്ലാവരും കണ്ടതാണെന്നും ജയരാജന്‍ പറഞ്ഞു. കീഴാറ്റൂരിലെ അലൈന്‍മെന്റില്‍ മാറ്റനില്ലെന്ന കേന്ദ്ര വിജ്ഞാപനം മാധ്യമങ്ങളില്‍ വന്നയുടനെയായിരുന്നു ജയരാജന്റെ വാര്‍ത്താ സമ്മേളനം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon