സ്വന്തം മണ്ണില്‍ തീവ്രവാദം വെച്ച് പുലര്‍ത്തേണ്ട ആവശ്യം പാകിസ്ഥാനില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കാര്യങ്ങളില്‍ തനിക്ക് യാതൊരു ഉത്തരവാദിത്വവും ഏല്‍ക്കേണ്ടതില്ലെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. അധോലോക കുറ്റവാളി ദാവുദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ഇമ്രാന്‍ ഖാന്‍ ഇങ്ങനെ പ്രതികരിച്ചത്.
ഇന്ത്യ സമാധാന ചര്‍ച്ചകള്‍ക്കായി മുന്നോട്ട് വരണമെന്നും കഴിഞ്ഞ്‌പോയ കാര്യങ്ങളില്‍ നിന്ന് പാഠങ്ങള്‍ മനസ്സിലാക്കുകയാണ് വേണ്ടതെന്നും ഭൂതകാലത്തില്‍ നിന്ന് വര്‍ത്തമാന കാലത്തിലേക്കെത്തണമെന്നും ഇമ്രാന്‍ പറഞ്ഞു. സമാധാന ചര്‍ച്ചകള്‍ ഒരു ഭാഗത്ത് നിന്ന് മാത്രം ഉണ്ടായാല്‍ പോരെന്നും തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ചര്‍ച്ചയ്ക്ക് താത്പര്യം ഉണ്ടെന്നും ഇമ്രാന്‍ പ്രതികരിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon