ads

banner

Thursday, 29 November 2018

author photo

കൊച്ചി : കൊച്ചിയില്‍ വാണിജ്യ നികുതി പെന്‍ഷനേഴ്സ് അസോസിയേഷന്റെ നാലാമത് സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒന്നിന് നടക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.എറണാകുളം വിമന്‍ അസോസിയേഷന്‍ ഹാളിലാണ് നടക്കുന്നത്.ആഗസ്റ്റ് മാസത്തില്‍ നടത്താനിരുന്ന സമ്മേളനം പ്രളയത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.രാവിലെ പത്ത്മുപ്പതിന് നടക്കുന്ന പ്രതിനിധി സമ്മേളനം ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പി.റ്റി.തോമസ്. എം.എല്‍.എ, ഷിജു പുരുഷോത്തമന്‍, മനോജ്.ടി. സാരംഗ്, പി.എസ്. കിരണ്‍ലാല്‍, ഗ്യാനേഷ്‌കുമാര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.

ഉച്ചകഴിഞ്ഞ് നടക്കുന്ന ടാക്സേഷന്‍ സെമിനാര്‍ പ്രൊഫ.കെ.വി.തോമസ് എം.പി ഉദ്ഘാടനം ചെയ്യും. ജി.എസ്.ടി വ്യാപാര രംഗത്തും വിഭവസമാഹരണത്തിലും ഫല പ്രദമോ? നിയമ നടത്തിപ്പ് ശ്രമകരമോ എന്ന വിഷയത്തെ ആസ്പദമാക്കിയുളള പ്രബന്ധം ഗുലാത്തി ഇന്‍സ്റ്റിട്യൂട്ട് അസോസിയേറ്റ് പ്രെഫ. ഡോ.തോമസ് ജോസഫ് തൂങ്കുഴി അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന കുടുംബസംഗമത്തില്‍ ദാമ്പത്യജീവിത്തില്‍ 50 വര്‍ഷം പിന്നിട്ട അംഗങ്ങളെ ആദരിക്കും.കൂടാതെ, അംഗങ്ങളുടെ മക്കളില്‍ പ്രതിഭകളെ അനുമോദിക്കുകയും, എസ്.എസ്.എല്‍.സി., പ്ലസ്ടു, ഡിഗ്രി,ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണവും ചെയ്യുന്നു.തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ക്ക് ശേഷം പുതിയ ഭരണസമതിയുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. നിയമവിദഗ്ദ്ധരായ വി.ശ്യംകുമാര്‍,അനില്‍ ഗോപിനാഥ്,മുരളീധരന്‍ ഗോപാലന്‍,കെ.എം.ആസിഫ്,എച്ച്.മുഹമ്മദ് ബഷീര്‍,എസ് ശിവന്‍കുട്ടി, എറണാകുളം ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് പി.കെ. ജോര്‍ജ്, ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.എ. ബാലകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ സി.കെ.താണുപിളള, സി.എന്‍.വിശ്വമോഹനന്‍ നായര്‍, പി.ബി. മുഹമ്മദ്കുട്ടി, എ.വീരാന്‍കുഞ്ഞ്, അബുമരക്കാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement