തൃശൂർ: രാമവർമപുരം പൊലീസ് അക്കാദമിയിലെ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികൾ മുങ്ങിമരിച്ചു. അക്കാദമിയിലെ ഇന്ത്യാ റിസർവ് ബറ്റാലിയൻ എ.എസ്.ഐ അതുലിൻെറ മകൻ അജു കൃഷ്ണ (അച്ചു-ഒമ്പത്), വനിതാ സീനിയർ പൊലീസ് ഓഫീസർ നീനയുടെ മകൻ അഭിമന്യൂ (10) എന്നിവരാണ് മരിച്ചത്.
അക്കാദമി കാൻ്റീനു സമീപത്ത് കൃഷിയാവശ്യത്തിനുള്ള വെള്ളമുപയോഗിക്കുന്ന കുളത്തിലാണ് മുങ്ങിമരിച്ചത്. വൈകീട്ട് സ്കൂൾ വിട്ട് വന്നശേഷം കുട്ടികൾ ആരുമറിയാതെ കുളത്തിൽ കുളിക്കാൻ പോവുകയായിരുന്നു. രാത്രി എഴരയോടെതാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അക്കാദമി സ്വിമ്മിങ് വിഭാഗത്തിലെ പൊലീസുകാരും തൃശൂരിൽനിന്ന് ഫയർഫോഴ്സും എത്തിയാണ് കുട്ടികളെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. അജു കൃഷ്ണ പാടൂക്കാട് കോ– ഓപ്പറേറ്റീവ് സ്കൂളിൽ നാലാംക്ലാസ് വിദ്യാർഥിയുംഅഭിമന്യൂ വില്ലടം ഗവ. ഹൈസ്കൂളിൽ അഞ്ചാംക്ലാസ് വിദ്യാർഥിയുമാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon