ads

banner

Monday, 29 April 2019

author photo

ലക്‌നൗ: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷമിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുകാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിനാണ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനെ ഉത്തര്‍പ്രദേശിലെ അമ്രോഹ പോലീസ് അറസ്റ്റ് ചെയ്തത്. ജഹാനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.

ഷമിയുടെ ഷഹാസ്പൂര്‍ അലി നഗറിലെ ഗ്രാമത്തിലെ വീട്ടിലെത്തിയ ഹസിന്‍ ജഹാന്‍ വീട്ടില്‍ പ്രശ്നമുണ്ടാക്കുകയായിരുന്നു. റൂമിലേക്ക് കയറിയ ഹസിന്‍ ജഹാന്‍ വാതില്‍ പൂട്ടുകയും ചെയ്തു. തുടര്‍ന്ന് പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്റെ ഭര്‍ത്താവിന്റെ വീട്ടിലേക്കാണ് ഞാന്‍ വന്നത്, എനിക്കിവിടെ താമസിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും എന്നാല്‍ ഭര്‍തൃവീട്ടുകാര്‍ അതിന് സമ്മതിക്കുന്നില്ലെന്നും പൊലീസ് അവരെയാണ് പിന്തുണക്കുന്നതെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു.

മുഹമ്മദ് ഷമി വഴിവിട്ട ജീവിതം നയിക്കുന്ന വ്യക്തിയാണെന്നും പാകിസ്താനിലെ മോഡലുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഹസിന്‍ ആരോപിച്ചിരുന്നു. ഇതിന്റെ രേഖകള്‍ സഹിതം ഹസിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ആരോപണത്തെ തുടര്‍ന്ന് ബിസിസിഐ താരത്തിന്റെ വാര്‍ഷിക കരാര്‍ റദ്ദാക്കിയിരുന്നു. ഐപിഎലിന്റെ 12 ാം സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരമാണ് ഷമി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement