ads

banner

Monday, 29 April 2019

author photo

തെലുങ്കാന: സുല്‍ത്താന്‍പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‍ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി സ്ഥാനാര്‍ഥി മനേക ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശാസന. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ തിരിച്ച് ഒന്നും പ്രതീക്ഷിക്കേണ്ടെന്നായിരുന്നു മനേക ഗാന്ധിയുടെ പ്രസംഗം. പ്രസംഗം ചട്ടലംഘനമാണെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കി.

"നിങ്ങള്‍ എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും ഞാന്‍ ഇപ്പോള്‍ തന്നെ ജയിച്ച് കഴിഞ്ഞിരിക്കുന്നു. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. മുസ്‍ലിംകളുടെ വോട്ട് ഇല്ലാതെയാണ് ആ വിജയമെങ്കില്‍ അത് എന്നെ സംബന്ധിച്ച് സുഖകരമായിരിക്കില്ല. അനുഭവം മോശമായേക്കാം. എല്ലാം അങ്ങോട്ടും ഇങ്ങോട്ടും വേണം. നമ്മളാരും മഹാത്മ ഗാന്ധിയുടെ മക്കളല്ലല്ലോ"- എന്നാണ് മനേക ഗാന്ധി പറഞ്ഞത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement