തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടു നടന്നുവെന്ന വാര്‍ത്തകളെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നൽകാൻ നടപടി ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരില്‍ നിന്നും കാസർഗോഡ് നിന്നും പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.
അതേസമയം നേരിട്ടു പ്രതികരണം ചോദിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയത്തിലേക്ക് കടത്തിവിട്ടില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കു പ്രവേശനം അനുവദിക്കേണ്ടതില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞിരിക്കുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon