മോദിയെ വീഴ്ത്താന്‍ ഏറ്റവും കരുത്തുറ്റ ആയുധമാണോ പ്രിയങ്ക?സ്വതന്ത്ര ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ നിര്‍ണ്ണായകമായ പോരാട്ടത്തിനു ഇക്കുറി വാരണാസി സാക്ഷിയായെക്കും . മോദിയെ വീഴ്ത്താന്‍ തക്ക പാകത്തില്‍ ശക്തയാണോ പ്രിയങ്ക...ഇനി അല്ലെങ്കില്‍ തന്നെ മോദിയുടെ പരാജയമല്ല പ്രിയങ്കയുടെ രാഷ്ട്രീയ മുന്നേറ്റമാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം
2014-ല്‍ അരവിന്ദ് കെജ്രിവാളിനെ 3.37 ലക്ഷം വോട്ടുകള്‍ക്കാണ് മോദി വാരണാസിയില്‍ പരാജയപ്പെടുത്തിയത്. മൊത്തം പോള്‍ ചെയ്ത വോട്ടില്‍ 56 ശതമാനത്തോളം മോദിക്ക് കിട്ടിയപ്പോള്‍ കെജ്രിവാളിന് കിട്ടിയത് 20 ശതമാനത്തോളം വോട്ടുകളാണ്. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ഏഴ് ശതമാനം വോട്ട് കിട്ടിയിരുന്നു. അങ്ങനെ വ്യക്തമായ മുന്‍ തൂക്കം മോധിയ്ക്ക് മണ്ഡലത്തില്‍ ഉണ്ടെങ്കിലും ഇക്കുറി പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായി പ്രിയങ്ക വന്നാല്‍ അട്ടിമറി വിജയത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
മോദിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഉത്തര്‍ പ്രദേശില്‍ ഉടനീളം പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസ്സിനു ഉണര്‍വ് നല്‍കും. പ്രിയങ്ക എതിര്‍ സ്ഥാനര്തിയായാല്‍ മോധിയ്ക്ക് കൂടുതല്‍ സമയം പ്രചാരണത്തിനായി വാരണാസിയില്‍ ചെലവഴിക്കേണ്ടി വരും . ചുരുക്കി പറഞ്ഞാല്‍ രാജ്യത്ത് ഉടനീളം രാഹുല്‍ പ്രചാരണം നടത്തുമ്പോള്‍ മോദി വാരാണസിയില്‍ കുടുങ്ങും
ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ്സിന്റെ ഏറ്റവും ചടുലവും ശക്തവുമായ നീക്കമായിരിക്കും പ്രിയങ്കയുടെ വാരാണസിയിലെ രംഗപ്രവേശം എന്നതില്‍ സംശയമില്ല. വയനാട്ടില്‍നിന്ന് മത്സരിക്കുന്നതിലൂടെ രാഹുല്‍ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടം ദുര്‍ബ്ബലമാക്കിയിരിക്കുകയാണെന്ന ആക്ഷേപം ഇതോടെ ഇല്ലാതാവും. അഖിലേന്ത്യാ തലത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസ്സിനനുകൂലമായി കേന്ദ്രീകരിക്കപ്പെടുന്നതിനും ഈ നീക്കം വഴിയൊരുക്കും. സഖ്യത്തിന്റെ ധാരണ പ്രകാരം വാരാണസിയില്‍ എസ്.പിയാണ് മത്സരിക്കേണ്ടത്. ഇവിടെ ഇതുവരെ അഖിലേഷ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം ബി.ജെ.പിയെ മാത്രമല്ല ഉലയ്ക്കുന്നത്. ഭാവിയില്‍ പ്രിയങ്ക ഭീഷണിയാവുക തങ്ങള്‍ക്കു കൂടിയാണെന്ന് അഖിലേഷ് യാദവും മായാവതിയും തിരിച്ചറിയുന്നുണ്ടാവണം.2022-ലേക്കുള്ള പ്രിയങ്കയുടെ യാത്ര ഉയര്‍ത്തുന്ന അപായസൂചനകളുടെ വെളിച്ചത്തില്‍ വാരാണസിയില്‍ കാര്യങ്ങള്‍ സുഗമമാക്കേണ്ടതില്ല എന്ന് മായാവതിയും അഖിലേഷും തീരുമാനിച്ചാല്‍ അവിടെ ബി.എസ്.പിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവും. എന്നാല്‍ മോദിയുടെ വീഴ്ചയാണ് ഏറ്റവും അടുത്ത ലക്ഷ്യമെന്ന് ഇരുകൂട്ടരും കരുതുകയാണെങ്കില്‍ പ്രിയങ്ക പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ത്ഥിയാവുകയും ചെയ്യും.
വാരണാസിയില്‍ മോദിയെ നേരിടാന്‍ ഒരു കൂട്ടം സ്വതന്ത്രരും രംഗത്തുണ്ട്. മോദിയോടു രൂപസാദൃശ്യമുള്ള അഭിനന്ദൻ പാഠക്ക് മൽസരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ബിജെപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയ അദ്ദേഹം, മോദിയുടെ വാഗ്ദാനലംഘനങ്ങളിൽ പ്രതിഷേധിച്ചാണു സ്ഥാനാർഥിയാവുന്നത്.
സുപ്രീം കോടതിയെ വിമർശിച്ചതിനു ജയിൽശിക്ഷ അനുഭവിച്ച കൊൽക്കത്ത ഹൈക്കോടതി മുൻ ജസ്റ്റിസ് കർണൻ സെൻട്രൽ ചെന്നൈയിലും മൽസരിക്കുന്നുണ്ട്. മോശം ഭക്ഷണത്തെക്കുറിച്ചു പരാതി പറഞ്ഞതിനു ബിഎസ്എഫിൽ നിന്നു പുറത്താക്കപ്പെട്ട തേജ് ബഹാദുർ യാദവും വാരാണസിയിൽ മത്സരിക്കും.ദലിത് സംഘടനയായ ഭീം ആർമിയുടെ നേതാവ് ചന്ദ്രശേഖർ ആസാദും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിയങ്ക സ്ഥാനാർഥിയായാൽ, ആസാദ് പിൻമാറിയേക്കും. വാരാണസി സങ്കട് മോചൻ ക്ഷേത്രത്തിലെ മഹന്തും ബനാറസ് ഹിന്ദു സർവകലാശാല പ്രഫസറുമായ വിശ്വംബർ നാഥ് മിശ്രയും മൽസരരംഗത്തുണ്ട്.
1971 ല്‍ 26 വയസ്സുകാരനായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്‍ സി പി എം നേതാവ് ഈ കെ നായനാരെ കാസര്‍ഗോഡ് പരാജയപ്പെടുത്തിയത് ഒരു ചരിത്രം 1977 ല്‍ റായ് ബറേലിയില്‍ രാജ് നാരായണന് മുന്നില്‍ ഇന്ദിര അടിയറവ് പറഞ്ഞത് മറ്റൊരു ചരിത്രം . കാത്തിരുന്നു കാണാം തിരഞ്ഞെടുപ്പ് ചരിത്രത്തിലെ മറ്റൊരു ഞെട്ടിക്കുന്ന വിജയത്തിന് വാരണാസി സാക്ഷിയാകുമോ ഇല്ലെയോ എന്ന്
This post have 0 komentar
EmoticonEmoticon