ads

banner

Wednesday, 23 January 2019

author photo

തിരുച്ചിറപ്പള്ളി : പ്രളയക്കെടുതിയില്‍ നശിച്ചുപോയ സംസ്ഥാനത്തെ ലോഡ് കണക്കിന് അരി തമിഴ്‌നാട്ടിലെ ഗോഡൗണുകളില്‍ വീണ്ടും വില്‍പ്പനയ്ക്ക് തയ്യാറാവുന്നു. 100 ലോഡിലേറെ അരി തമിഴ്നാട്ടില്‍ നിന്നും കണ്ടെടുത്തുവെന്ന റിപ്പോര്‍ട്ട്. 

പോളിഷ് ചെയ്ത് കേരളത്തില്‍ എത്തിക്കാമെന്ന് കരുതിയ ലോഡ് കണക്കിന് അരിയാണ് സമയോചിതമായ പരിശോധനയിലൂടെ കണ്ടെത്തിയത്.  പ്രളയത്തില്‍ തീര്‍ത്തും നശിച്ച അരി വീണ്ടും കേരളത്തില്‍ തിരിച്ചെത്തിക്കാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നാണ് പരിശോധന നടത്തിയ പാലക്കാട്ടെ സ്പെഷ്യല്‍ ബ്രാഞ്ച് സംഘത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. 

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ കട്ടപിടിച്ചതും ദുര്‍ഗന്ധം വമിക്കുന്നതുമായ അരിയാണു കണ്ടെത്തിയത്. ഒപ്പം, പകുതി പോളിഷ് ചെയ്തതും പായ്ക്ക് ചെയ്തതുമായ അരിയുമുണ്ട്. 

കണ്ടെത്തിയ അരിയില്‍ സപ്ലൈകോയുടെയും പെരുമ്ബാവൂരിലെ 2 മില്ലുകളുടെയും പേരോടെ ലേബലുണ്ട്. തുറയൂരില്‍ മറ്റു ചില മില്ലുകളിലും ലോഡ് കണക്കിന് അരിയുള്ളതായി വിവരമുണ്ട്. തമിഴ്നാട് സര്‍ക്കാര്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിനു നിയോഗിച്ചു. രാവിലെ തന്നെ മില്ലിന്റെ പ്രവര്‍ത്തനം നിര്‍ത്തിച്ചു. മില്‍ ഉടമസ്ഥര്‍ ഒളിവിലാണ്.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement