ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്നും ശിവസേന. തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഒരുവിധത്തിലുള്ള സഖ്യത്തിനുമില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിതിന്‍ ഗഡ്കരി വരികയാണെങ്കില്‍ പിന്തുണ നല്‍കാന്‍ ശിവസേന മടിക്കില്ല. ബിജെപിയുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മോദിക്കു പകരം ഗഡ്കരിയെ ഉയര്‍ത്തിക്കാട്ടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ശിവസേനയുടെ പുതിയ നീക്കം. നരേന്ദ്ര മോദിക്കെതിരായ പ്രതിപക്ഷ ഐക്യത്തില്‍ കോണ്‍ഗ്രസ് കൂടി ഇല്ലാതെ വിജയം നേടാനാവില്ലെന്നും റാവത്ത് ചൂണ്ടിക്കാട്ടി.
അതേസമയം പ്രധാനമന്ത്രിയാവാന്‍ തനിക്ക് യാതൊരു ആഗ്രഹവുമില്ലെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ മോദിയെ പ്രധാനമന്ത്രിയാവണമെന്നും ഗഡ്കരി പ്രസ്താവിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon