ads

banner

Sunday, 25 November 2018

author photo

രാമക്ഷേത്രം നിർമിക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പിയുടെ (വിശ്വഹിന്ദുപരിഷത്ത്) നേതൃത്വത്തിൽ അയോദ്ധ്യയിൽ ഇന്ന് ധര്‍മ്മ സഭ നടക്കും. 'ആദ്യം ക്ഷേത്രം, പിന്നെ സർക്കാർ' എന്ന മുദ്രാവാക്യവുമായാണ്  വിശ്വഹിന്ദുപരിഷത്തിന്റെ പ്രതിഷേധം നടക്കുന്നത്. ക്ഷേത്രനിമാണത്തീയതി നിശ്ചയിക്കുക എന്ന ആവശ്യവുമായി ശിവസേനയും ഇന്ന് അയോദ്ധ്യയിൽ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. രണ്ടുലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നാണ് വിഎച്ച് പി നേതാക്കൾ അറിയിച്ചിട്ടുള്ളത്. ഒരു ലക്ഷത്തോളം ആര്‍എസ്എസ് പ്രവര്‍ത്തകരും ഇന്ന് അയോദ്ധ്യയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.  സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അയോദ്ധ്യയിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

നഗരത്തിലെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. അ​യോ​ധ്യ​യി​ലും ഫൈ​സാ​ബാ​ദി​ലും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ത​ർ​ക്ക​സ്​​ഥ​ല​ത്ത്​ ത​ൽ​സ്​​ഥി​തി നി​ല​നി​ർ​ത്ത​ണ​മെ​ന്നു​മാ​ണ്​​ ത​ങ്ങ​ൾ​ക്ക്​ ല​ഭി​ച്ച നി​ർ​ദേ​ശ​മെ​ന്നും പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത്​ കൂ​ടു​ത​ൽ പൊ​ലീ​സി​നെ നി​യോ​ഗി​ക്കും. ശിവസേനയുടെ നേതൃത്വത്തിലുള്ള പരിപാടിയും ഇന്ന് അയോദ്ധ്യയിൽ നടക്കുന്നുണ്ട്.

ഇന്നലെ ശിവസേന തലവൻ ഉദ്ദവ് താക്കറെ അയോദ്ധ്യയിലെത്തി റാലി നടത്തിയിരുന്നു. രാമക്ഷേത്രം എന്ന് നിര്‍മ്മിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയണമെന്ന് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള ബി.ജെ.പി രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ശിവസേന അതിനെ പിന്തുണയ്ക്കുമെന്നും ഉദ്ധവ് പറഞ്ഞു.

ഇതേസമയം അയോധ്യ വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമല്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കി. കേസ് ജനുവരിയില്‍ സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. അതിനാല്‍ ഓര്‍ഡിനന്‍സിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. 



from Anweshanam | The Latest News From India https://ift.tt/2DTP7Mx
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement