ശബരിമലയിൽ നിരോധനാജ്ഞ തുടരുന്നതിൽ പ്രതിഷേധിച്ച് ഇന്ന് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്താനൊരുങ്ങി ബിജെപി. നിലക്കലിലാവും ബിജെപിയുടെ പ്രതിഷേധം നടക്കുക. ഇതോടൊപ്പം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സമരം ശക്തമാക്കാനും നീക്കം നടക്കുന്നുണ്ട്. കേരളത്തിൽ പൊലീസ് രാജാണെന്ന് ആരോപിച്ചാണ് സംസ്ഥാന വ്യാപക പ്രതിഷേധത്തിനുള്ള ആഹ്വാനം നടത്തുന്നത്.
ഇതിനിടെ, ശബരിമല സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായവർക്ക് ജാമ്യം ലഭിച്ചു. പ്രതിഷേധ നാമജപം നടത്തിയതിന് അറസ്റ്റിലായ 82 പേർക്കാണ് ജാമ്യം അനുവദിച്ചത്. സ്റ്റേഷൻ ജാമ്യം നൽകിയാണ് ഇവരെ വിട്ടയച്ചത്. അന്യായമായി സംഘം ചേരൽ എന്ന വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.
ഇന്നലെ രാത്രിയാണ് നടയടയ്ക്കുന്നതിന് തൊട്ടുമുമ്പ് അപ്രതീക്ഷിത പ്രതിഷേധം നടത്തിയ ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ അടക്കമുള്ളവര്‍ അറസ്റ്റിലായത്. പതിനെട്ടാം പടിക്ക് പരിസരത്തും വാവർ നടയ്ക്ക് മുന്നിലെ പൊലീസ് ബാരിക്കേടിനുള്ളിൽ കടന്നും നാമം വിളിച്ചവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം ഇക്കാര്യത്തിൽ പൊലീസ് നടപടിക്ക് മുതിർന്നിരുന്നില്ല. പിന്നീട് പ്രതിഷേധത്തിന്റെ സ്വഭാവം മാറിയതോടെ പൊലീസ് ഇടപെടുകയായിരുന്നു.
from Anweshanam | The Latest News From India https://ift.tt/2FCqmq4
This post have 0 komentar
EmoticonEmoticon