ads

banner

Sunday, 25 November 2018

author photo

സന്നിധാനം: ശബരിമല സന്നിധാനത്ത്​ നിരോധനാജ്ഞ ലംഘിച്ചതിന്​ അറസ്​റ്റിലായവർക്ക്​ ജാമ്യം. പ്രതിഷേധ നാമജപം നടത്തിയതിന്​ അറസ്​റ്റിലായ 82 പേർക്കാണ്​ ജാമ്യം അനുവദിച്ചത്​. സ്​റ്റേഷൻ ജാമ്യം നൽകിയാണ്​ ഇവരെ വിട്ടയച്ചത്​. അന്യായമായി സംഘം ചേരൽ എന്ന വകുപ്പ്​ ചുമത്തിയാണ്​ ഇവർക്കെതിരെ കേസെടുത്തത്​.

ഇന്നലെ രാത്രിയാണ്  നടയടയ്ക്കുന്നതിന് തൊട്ടുമുമ്പ് അപ്രതീക്ഷിത പ്രതിഷേധം നടത്തിയ ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ അടക്കമുള്ളവര്‍ അറസ്റ്റിലായത്. പതിനെട്ടാം പടിക്ക് പരിസരത്തും വാവർ നടയ്ക്ക് മുന്നിലെ പൊലീസ് ബാരിക്കേടിനുള്ളിൽ കടന്നും നാമം വിളിച്ചവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം ഇക്കാര്യത്തിൽ പൊലീസ്​ നടപടിക്ക്​ മുതിർന്നിരുന്നില്ല. പിന്നീട്​ പ്രതിഷേധത്തി​​ന്റെ സ്വഭാവം മാറിയതോടെ പൊലീസ്​ ഇടപെടുകയായിരുന്നു.​

സമരം തികച്ചും ആസൂത്രിതമെന്നും വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതികളായവരും ഇക്കൂട്ടത്തിലുണ്ടെന്നും പൊലീസ് പറഞ്ഞു. നിരോധനാജ്ഞ ലംഘിച്ചു, മാർഗ്ഗതടസ്സമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരിൽ ചുമത്തിയിട്ടുള്ളത്. മണിയാര്‍ ക്യാമ്പിലെത്തിച്ചശേഷമാണ് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചത്. 



from Anweshanam | The Latest News From India https://ift.tt/2P3yjDU
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement