തിരുവനന്തപുരം: സംസ്ഥാനത്തെ 14355 റേഷന്‍ കടകളും ഡിജിറ്റല്‍ ആയി മാറിക്കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറയിച്ചു. റേഷന്‍ കാര്‍ഡുളള ആര്‍ക്കും സംസ്ഥാനത്തെ ഏത് പൊതുവിതരണകേന്ദ്രത്തില്‍ നിന്നും ഇപ്പോള്‍ സാധനം വാങ്ങാം. റേഷന്‍ വിതരണം ബയോ മെട്രിക് സംവിധാനത്തിലൂടെ ആക്കി. ഇ പോസ് മെഷീന്‍ സ്ഥാപിച്ച് റേഷന്‍ വിതരണം സുതാര്യമാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് ഓണ്‍ലൈന്‍ സമ്പ്രദായം ആരംഭിച്ചു. റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറിലേക്ക് റേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ സന്ദേശമായി അയക്കുന്ന പദ്ധതിക്കും തുടക്കമിട്ടു. ഭക്ഷ്യധാന്യത്തിന്റെ അളവ്, ലഭ്യത, വില എന്നിവ എസ്എംഎസ് ആയി ഫോണിലെത്തും.
പൊതുവിതരണകേന്ദ്രങ്ങളില്‍ സാധനങ്ങള്‍ എത്തിയോ എന്ന് പരിശോധിക്കാന്‍ ഓണ്‍ലൈന്‍ ട്രാക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തി. എല്ലാ പൊതുവിതരണകേന്ദങ്ങള്‍ക്കും ഒരേ നിറം നല്‍കി ഏകീകൃതസ്വഭാവത്തിലേക്ക് എത്തിക്കുകയും ചെയ്തു. പൊതുവിതരണ സമ്പ്രദായം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സോഷ്യല്‍ ഓഡിറ്റിംഗ് ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നതായി അദ്ദേഹം അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon