ബെൽജിയം: ബ്രക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയൻ ഉച്ചകോടി ഇന്ന് നടക്കും. കരാറും രാഷ്ട്രീയ ഉടമ്പടിയും ഇന്ന് വോട്ടിനിട്ട് പാസ്സാക്കും. യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങൾ ഈ കരാർ അംഗീകരിക്കേണ്ടതുണ്ട്. ബെൽജിയത്തിലെ ബ്രസൽസിൽ നടക്കുന്ന ഉച്ചകോടിയിൽ 27 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.
കരാർ സമ്മതിച്ചതിന് ശേഷം ബ്രിട്ടനുമായുള്ള ബന്ധം എങ്ങനെയാണെന്ന കരട് രാഷ്ട്രീയ ഉടമ്പടി യൂറോപ്യൻ യൂണിയനിലെ മറ്റ് അംഗരാജ്യങ്ങളുമായി പങ്ക് വച്ചതായി യൂറോപ്യന് കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്ക് ശനിയാഴ്ച പറഞ്ഞിരുന്നു. യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിൽ ഒപ്പുവച്ച വിടുതൽ കരാർ, ബ്രെക്സിറ്റാനന്തര കരട് രാഷ്ട്രീയ ഉടമ്പടി എന്നിവയിലും വോട്ടെടുപ്പ് നടക്കും.
അതിനിടെ, ബ്രക്‌സിറ്റ് കരട് ഉടമ്പടിയില്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് അഞ്ച് മന്ത്രിമാർ തെരേസെ മേ മന്ത്രിസഭയില്‍ നിന്നു രാജിവചിരുന്നു. യുറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഗതാഗത മന്ത്രി ജോ ജോൺസണാണ് ആദ്യം രാജിവെച്ചത്. യൂണിയനിൽ നിന്ന് പുറത്ത് പോകാനുള്ള തീരുമാനം വലിയ അബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനത്തിൽ പുന:പരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിന്നീട് ഡൊമിനിക് റാബ് ഉള്‍പ്പെടെയുള്ള നാല് മന്ത്രിമാർ ഒരേ ദിവസം രാജിവെച്ചിരുന്നു. നാലു മന്ത്രിമാരും ഒരേ ദിവസം രാജിവച്ചത് സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. ഉടമ്പടിയിലെ വ്യവസ്ഥകളുമായി ഒരിക്കലും പൊരുത്തപ്പെടാനാകില്ലെന്നും അതുകൊണ്ട് രാജിവക്കുകയാണെന്നും ഡൊമിനിക് റാബെ പറഞ്ഞു.
from Anweshanam | The Latest News From India https://ift.tt/2AiVKnr
This post have 0 komentar
EmoticonEmoticon